കാസര്‍കോട് – പെരിയ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ 2011-12, 2012-13 അധ്യായന വര്‍ഷത്തില്‍ റഗുലര്‍ ഡിപ്ലോമ കോഴ്‌സിന് പ്രവേശനം നേടിയവരുടെയും 2012-13 അധ്യയന വര്‍ഷത്തില്‍ സായാഹ്ന ഡിപ്ലോമ കോഴ്‌സിന് പ്രവേശനം നേടിയവരുടെയും തിരിച്ചു കൈപ്പറ്റാത്ത കോഷന്‍ ഡിപ്പോസിറ്റുകള്‍ ഏപ്രില്‍ 17 വരെ ഓഫിസില്‍ നിന്നും വിതരണം ചെയ്യും.
കൈപ്പറ്റാത്ത തുക കാലഹരണപ്പെട്ട കോഷന്‍ ഡിപ്പോസിറ്റുകളായി കണക്കാക്കി സര്‍ക്കാര്‍ ഖജനാവിലേക്കിലേക്ക് ചേര്‍ക്കും. അതിനാല്‍ 2011-12, 2012-13 അധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടി സര്‍ട്ടിഫിക്കറ്റുകളും ടി.സി യും കോഷന്‍ ഡിപ്പോസിറ്റും കൈപ്പറ്റാത്തവര്‍ ഏപ്രില്‍ 17 നകം പോളിടെക്‌നിക് കോളേജിലെ ഓഫീസര്‍ വന്ന് കൈപ്പറ്റണമെന്ന് ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.