ആകാശത്തൊട്ടില്‍ അപകടം: കരാറുകാരി ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

217

പത്തനംതിട്ട: ചിറ്റാറില്‍ ഉണ്ടായ ആകാശത്തൊട്ടില്‍ അപകടത്തില്‍ കരാറുകാരി ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. കരാറുകാരി റംല, ജീവനക്കാരായ മുഹമ്മദ് അബ്ദുള്ള, ഷാ രമേശ്, പ്രഭു, ദിനേശന്‍ എന്നിവരാണ് അറസ്റ്റിലായത്. അപകടത്തില്‍ അഞ്ച് വയസുകാരന്‍ മരിക്കുകയും സഹോദരിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.അപകടമുണ്ടാകാനിടയായ സംഭവത്തില്‍ പോലീസിനും പഞ്ചായത്തിനും വീഴ്ച സംഭവിച്ചതായി എ.ഡി.എമ്മിന്‍റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഭവത്തില്‍ മേളയുടെ നടത്തിപ്പുകാരനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. വസന്തോത്സവം-ഓണപ്പൂരം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് അപകടമുണ്ടായത്.അലന്‍ എന്ന കുട്ടിയാണ് അപകടത്തില്‍ മരിച്ചത്.അലന്‍റെ സഹോദരി പ്രിയങ്ക അപകടത്തില്‍ പരുക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പ്രിയങ്കയുടെ തുടര്‍ ചികിത്സയ്ക്കായി തിരുവല്ല ആര്‍.ഡി.ഒയെ എ.ഡി.എം ചുമതലപ്പെടുത്തി.

NO COMMENTS

LEAVE A REPLY