ന്യൂഡല്‍ഹി: ടിഡിപിക്ക് പിന്നാലെ പശ്ചിമ ബംഗാളിലെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും (ജിജെഎം) എന്‍ഡിഎ വിട്ടു. തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബിജെപിക്ക് സാധിച്ചില്ലെന്ന് ജിജെഎം കുറ്റപ്പെടുത്തി. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയുമായി ഇനി ഒരു തരത്തിലും സഹകരിക്കില്ലെന്നും പാര്‍ട്ടി നേതാവ് എല്‍എം ലാമ അറിയിച്ചു.