പത്തനംതിട്ട : അടൂര്‍, കുന്നത്തൂര്‍, മാവേലിക്കര, കോന്നി മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന ആനയടി – പഴകുളം – കുരമ്പാല – കീരുകുഴി- ചന്ദനപ്പള്ളി – കൂടല്‍ റോഡ് ദേശീയ നിലവാരത്തില്‍ നവീകരിക്കുന്നതിന്റെ നിര്‍മാണോദ്ഘാടനം 29 ന് വൈകിട്ട് 4.30ന് പഴകുളം ജംഗ്ഷനില്‍ നടക്കും.
പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തും. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 109 കോടി രൂപ ചെലവില്‍ ദേശീയ നിലവാരത്തിലാണ് നവീകരണം നടക്കുന്നത്.
എം.എല്‍.എമാരായ കോവൂര്‍ കുഞ്ഞുമോന്‍, അഡ്വ.കെ.യു ജനീഷ്‌കുകാര്‍, ആര്‍.രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, ജനപ്രതിനിധികള്‍, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.