പനാജി:ഗോവയില്‍ ബിജെപിക്ക് വന്‍തിരിച്ചടി. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ തോല്‍വി ഏറ്റുവാങ്ങി. 676 വോട്ടുകള്‍ക്കാണ് പര്‍സേക്കര്‍ തോറ്റിരിക്കുന്നത്. മണ്‍ട്രേം മണ്ഡലത്തില്‍ നിന്നായിരുന്നു പര്‍സേക്കര്‍ ജനവിധി തേടിയത്.ഗോവയുടെ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പർസേക്കർ തോറ്റു. . മുഖ്യമന്ത്രി തോറ്റത് ബിജെപിക്കു കനത്ത തിരിച്ചടിയായി. മണ്‍ഡ്രേം മണ്ഡലത്തിൽ കോണ്‍ഗ്രസിന്‍റെ ദയാനന്ത് സോപ്തെയാണ് മുഖ്യമന്ത്രിയെ വീഴ്ത്തിയത്. കോണ്‍ഗ്രസിന്റെ ദയാനന്ദ് സോപ്‌തെയാണ് മുഖ്യമന്ത്രിയെ അട്ടിമറിച്ചിരിക്കുന്നത്.കഴിഞ്ഞ തവണ 3,435 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പര്‍സേക്കര്‍ ഇവിടെ നിന്നും വിജയിച്ചത്. ക ഴിഞ്ഞ തവണത്തെ തോല്‍വിക്ക് മധുര പ്രതികാരം കൂടിയായി സോപ്‌തെയുടെ വിജയം.കോണ്‍ഗ്രസ് ഗോവയിൽ നേട്ടമുണ്ടാക്കാനാണ് സാധ്യത. ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങൾ അവർക്കു വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഗോവയില്‍ ആദ്യ സൂചനകൾ പ്രകാരം കോണ്‍ഗ്രസും ബിജെപിയും തമ്മിൽ കനത്ത പോരാട്ടം നടക്കുകയാണ്. കോണ്‍ഗ്രസ് ആറു സീറ്റുകളിലും ബിജെപി നാലു സീറ്റുകളിലും മുന്നിട്ടുനിൽക്കുകയാണ്.