ദില്ലി: ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് പരീക്കറിനെ പ്രവേശിപ്പിച്ചത്. അര്‍ബുദ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
എയിംസില്‍ ഡോക്ടര്‍ അതുല്‍ ഷര്‍മ്മയുടെ നേതൃത്വത്തിലൂളള സംഘമാണ് ഗോവ മുഖ്യമന്ത്രിയെ നിരീക്ഷിക്കുന്നത്. കുറച്ച് ദിവസം അദ്ദേഹം ചികിത്സയിലുണ്ടാകുമെന്ന് എയിംസ് വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് അര്‍ബുദം സ്ഥിരീകരിച്ചത്. ഗോവ, മുംബൈ, ദില്ലി, ന്യുയോര്‍ക്ക് എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം വിശ്രമത്തിലായിരുന്നു.
ഗോവന്‍ രാഷ്ട്രീയം കലങ്ങി മറിഞ്ഞപ്പോള്‍ അദ്ദേഹം നിയമസഭയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബജറ്റ് അവതരണത്തിനും അദ്ദേഹം ഗോവന്‍ നിയമസഭയിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.