ഗോവ മുഖ്യമന്ത്രി പ്രമോദ‌്‌ സാവന്ത‌്

127

ന്യൂഡല്‍ഹി : ഗോവയില്‍ മനോഹര്‍ പരീക്കറിന്റെ പിന്‍ഗാമിയായി ബിജെപി എംഎല്‍എയും സ‌്പീക്കറുമായ പ്രമോദ‌്‌ സാവന്ത‌് പുതിയ മുഖ്യമന്ത്രിയാകും. സഖ്യകക്ഷികളായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ടി (ജിഎഫ‌്പി), മഹാരാഷ്ട്രവാദി ഗോമന്തക്‌ പാര്‍ടി (എംജിപി) എന്നിവര്‍ക്ക‌് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കി. മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെട്ട ജിഎഫ‌്പി അധ്യക്ഷന്‍ വിജയ‌് സര്‍ദേശായി, എംജിപി നേതാവും മന്ത്രിയുമായ സുദിന്‍ ധവാലി എന്നിവരെയാണ‌് ഉപമുഖ്യമന്ത്രിപദം നല്‍കി അനുനയിപ്പിച്ചത‌്. 12 അംഗ മന്ത്രിസഭയുള്ള ചെറിയ സംസ്ഥാനമായ ഗോവയില്‍ ചരിത്രത്തിലാദ്യമാണ‌് രണ്ട‌് ഉപമുഖ്യമന്ത്രിമാര്‍.

ആരോഗ്യമന്ത്രി വിശ്വജിത‌് റാണയുടെ പേരും മുഖ്യമന്ത്രിസ്ഥാനത്തേക്ക‌് പരിഗണിച്ചിരുന്നു.പരീക്കറിന്റെ സംസ‌്കാരച്ചടങ്ങുകള്‍ക്ക‌ുശേഷം രാത്രി പനാജിയിലെ ഹോട്ടലില്‍ ദേശീയ അധ്യക്ഷന്‍ അമിത‌് ഷാ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ‌്കരി, പ്രമോദ‌് സാവന്ത‌് എന്നിവരുടെ നേതൃത്വത്തിലാണ‌് ചര്‍ച്ച നടന്നത‌്.ഇതിനിടെ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച‌് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ‌് തിങ്കളാഴ‌്ച ഗവര്‍ണര്‍ക്ക‌് കത്ത‌് കൈമാറി. പരീക്കറിന്റെ മരണത്തോടെ 40 അംഗ സഭയിലെ അംഗസംഖ്യ 36 ആയി കുറഞ്ഞു.
f

NO COMMENTS