കല്‍പ്പറ്റ: വയനാട് അതിര്‍ത്തിയിലെ തോല്‍പ്പെട്ടി ചെക്ക്പോസ്റ്റില്‍ വന്‍ സ്വര്‍ണ വേട്ട. ബെംഗളൂരു-പെരിന്തല്‍മണ്ണ സ്വകാര്യ ലക്ഷ്വറി ബസില്‍ നിന്ന് 10 കേടി രൂപ വിലമതിക്കുന്ന സ്വര്‍ണം എക്സൈസ് പിടികൂടി. എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്നെത്തിയ ആറംഗ രാജസ്ഥാന്‍ സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. സമാനമായ രീതിയില്‍ നേരത്തേയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് കസ്റ്റഡിയില്‍ ആയവര്‍ പോലീസിന് മൊഴി നല്‍കി. ഇവരെ കസ്റ്റഡിയിലെടുത്തവരെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും. കര്‍ണാടകത്തില്‍ നിന്നുമെത്തുന്ന മറ്റ് വാഹനങ്ങളിലും പരിശോധന നടത്തുന്നുണ്ട്.