കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നാല് കേസുകളിലായി 43 ലക്ഷം രൂപയോളം വില വരുന്ന ഒന്നര കിലോ സ്വര്‍ണം പിടികൂടി. സുഡാന് സ്വദേശിനിയും മൂന്ന് മലപ്പുറം സ്വദേശികളുമാണ് എയര്‍ കസ്റ്റംസിന്റെ പിടിയിലായത്. സ്ത്രീ അടിവസ്ത്രത്തിലും മറ്റുള്ളവര്‍ മലദ്വാരത്തിലുമാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. സ്പെെസ് ജെറ്റ് വിമാനത്തില്‍ ദുബായിയില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും 233 ഗ്രാം, മിലിന്റോ എയര്‍ലൈന്‍സില്‍ കോലാലംപൂരില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും 200 ഗ്രാം, ടൈഗര്‍ എയര്‍ ഫ്ളൈറ്റില്‍ സിംഗപ്പൂരില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും 500 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്. സൗദി എയര്‍ലൈന്‍സില്‍ സിംഗപ്പൂരില്‍ നിന്നും വന്ന സുഡാന് സ്വദേശിനിയില്‍ നിന്നും 470 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. അസി. കസ്റ്റംസ് കമ്മീഷണര്‍ ഇ.വി. ശിവരാമന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്.