കൊച്ചി: സ്വര്‍ണ വില കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. 21,960 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ കൂടി 2,745 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണിത്.