ദില്ലി: പപ്പായയ്ക്കുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. വിപണിയില്‍ 75 ലക്ഷം വിലമതിക്കുന്ന സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.
ബാങ്കോക്കില്‍ നിന്നും ഞായറാഴ് ദില്ലി എയര്‍പോര്‍ട്ടില്‍ എത്തിയ ഇവര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടായിരുന്നു കൈവശം വെച്ചത്. ചെക്കിങ്ങിനിടയിലാണ് പപ്പായയ്ക്കുള്ളില്‍ നിന്നും സ്വര്‍ണത്തിന്റെ കട്ടകള്‍ കണ്ടെത്തിയത്. 2.62 കിലോ സ്വര്‍ണമുണ്ടായിരുന്നു.
രണ്ട് പേര്‍ക്കും സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. രണ്ട് പേരെയും അറസ്റ്റ് ചെയ്ത് കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയരാക്കിയതിന് ശേഷം മാത്രമേ അടുത്ത നടപടികളിലേക്ക് പോകൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.