കൊച്ചി: സാങ്കേതികപിഴവിന്‍റെ പേരില്‍ സ്വര്‍ണവ്യാപാരികളുടെ മേല്‍ ചുമത്തപ്പെട്ട വാങ്ങല്‍ നികുതി മുന്‍കാല പ്രാബല്യത്തോടെ പിരിച്ചെടുക്കാനുള്ള വാണിജ്യനികുതി വകുപ്പിന്‍റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
ഓള്‍ കേരളാ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ് അസോസിയേഷന്‍ രക്ഷാധികാരി ബി. ഗിരിരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സ്റ്റേ അനുവദിച്ചത്. വാണിജ്യ നികുതി വകുപ്പ് റിട്ട. ജോയിന്‍റ് കമ്മിഷണര്‍ ടി. അബ്ദുള്‍ അസീസ് ഹൈക്കോടതിയില്‍ ഹാജരായി.
വാങ്ങല്‍ നികുതി പിന്‍വലിക്കാനുള്ള തീരുമാനം നിയമസഭ പാസാക്കണമെന്നു കൗണ്‍സില്‍ അഭ്യര്‍ഥിച്ചു. കേസില്‍ കക്ഷിചേരാന്‍ തീരുമാനിച്ചു.