വീടുകളിലും ലോക്കറിലും സൂക്ഷിക്കുന്ന സ്വര്‍ണ്ണത്തിന് നികുതി ചുമത്തില്ല : കേന്ദ്രസര്‍ക്കാര്‍

222

ന്യൂഡല്‍ഹി • വീടുകളിലും ലോക്കറിലും സൂക്ഷിക്കുന്ന സ്വര്‍ണ്ണത്തിന് നികുതി ചുമത്തും എന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍. വെളിപ്പെടുത്താവുന്ന പണം കൊണ്ടു വാങ്ങിയതോ, പരമ്പരാഗതമായി ലഭിച്ചതോ, കാര്‍ഷിക വരുമാനം പോലെ ഒഴിവാക്കിയ പണം കൊണ്ടു വാങ്ങിയതോ, സമ്ബാദ്യത്തിലൂടെ വാങ്ങിയതോ ആയ സ്വര്‍ണ്ണത്തിന് നികുതി ചുമത്തുകയില്ല. വിവാഹിതയായ ഒരു സ്ത്രീക്ക് 500 ഗ്രാം (62.5 പവന്‍) സ്വര്‍ണ്ണവും അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം (31.25 പവന്‍) സ്വര്‍ണ്ണവും പുരുഷന് 100 ഗ്രാം (12.5 പവന്‍) സ്വര്‍ണ്ണവും കൈവശം വയ്ക്കാം. ഇവ ഒരു റെയ്ഡിലും കണ്ടു കെട്ടാന്‍ പാടില്ല. ന്യായമായ മാര്‍ഗ്ഗത്തിലൂടെ വാങ്ങുകയോ കൈവശം എത്തുകയോ ചെയ്ത സ്വര്‍ണ്ണവും ആഭരണങ്ങളും എത്രവരെ സൂക്ഷിക്കുന്നതിനും തടസ്സമില്ല. പുതിയ നികുതി ഭേദഗതി 115 ബി ബി എ പ്രകാരം നിലവിലുള്ള നികുതി 30 ശതമാനത്തിനു പുറമേ 60 ശതമാനം സര്‍ച്ചാര്‍ജ്ജും 25 ശതമാനം സെസ്സും ഈടാക്കാം എന്നുണ്ട്. ഇത് വെളിപ്പെടുത്താനോ വിശദീകരിക്കാനോ കഴിയാത്ത പണത്തിനും സ്വത്തിനും ആസ്തികള്‍ക്കുമാണ്.

NO COMMENTS

LEAVE A REPLY