ഹൈദരാബാദില്‍ നിന്ന് 2700 കോടിയുടെ രൂപയുടെ സ്വര്‍ണ്ണ ബിസ്കറ്റ് പിടിച്ചെടുത്തു

200

ഹൈദരാബാദ്: നോട്ട് നിരോധനത്തിന് പിന്നാലെ കള്ളപ്പണം പിടികൂടാന്‍ എന്‍ഫോഴ്സ്മെന്‍റ് നടത്തിയ റെയ്ഡില്‍ ഹൈദരാബാദില്‍ നിന്ന് പിടികൂടിയത് 2700 കോടിയുടെ സ്വര്‍ണ്ണ ബിസ്കറ്റുകള്‍. 8000 കിലോ സ്വര്‍ണ്ണമാണ് കഴിഞ്ഞ മാസം മാത്രം പിടികൂടിയതെന്ന് എന്‍ഫോഴ്സ്മെന്‍റ് അറിയിച്ചു. ഈ മാസം 1500 കിലോയുടെ സ്വര്‍ണ്ണം എത്തിയതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. നിരോധിത നോട്ടുകള്‍ ഉപയോഗിച്ച്‌ സ്വര്‍ണ്ണം വാങ്ങി കൂട്ടുന്ന പ്രവണത കൂടിയിട്ടുണ്ട്. ഹൈദരാബാദിലെ സ്വര്‍ണ്ണക്കട്ടി വ്യവസായികള്‍ക്കും ജൂവലറികള്‍ക്കും കഴിഞ്ഞ മാസം മുതല്‍ വന്‍ വില്‍പ്പന നടക്കുന്നുണ്ട്. അതേ സമയം നോട്ട് അസാധുവാക്കലിന് മുന്‍പായി വലിയ തോതില്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് ആളുകളെത്തിയിരുന്നെന്നും അഡ്വാന്‍സ് ബുക്കിങിലൂടെ എത്തിയ പണവുമാണ് കൈവശം ഉള്ളതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

NO COMMENTS

LEAVE A REPLY