രാമേശ്വരത്തിന് സമീപത്ത് നിന്നും 2.44 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

260

ചെന്നൈ: തമിഴ്നാട്ടിലെ രാമേശ്വരത്തിന് സമീപത്ത് നിന്നും 2.44 കോടി രൂപയുടെ സ്വര്‍ണം പിടിച്ചു. ഒരു കിലോഗ്രാം തൂക്കം വരുന്ന 87 സ്വര്‍ണക്കട്ടികളാണ് പിടികൂടിയത്. റവന്യൂ ഇന്‍റലിജന്‍സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. ഹോണ്ട സിറ്റി കാറില്‍ ഡ്രൈവര്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണക്കട്ടികള്‍ ശ്രീലങ്കയില്‍ നിന്ന് മത്സ്യബന്ധന ബോട്ടില്‍ കടത്തിക്കൊണ്ടു വന്നതാണെന്ന് വാഹനത്തിന്‍റെ ഡ്രൈവര്‍ മുജീബ് റെഹ്മാന്‍ വെളിപ്പെടുത്തി. എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നോ ആരാണ് സ്വര്‍ണം ശ്രീലങ്കയില്‍ നിന്ന് കയറ്റി വിട്ടതെന്നോ ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല.

NO COMMENTS

LEAVE A REPLY