ന്യൂഡല്‍ഹി: ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 26 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ചെരുപ്പിന്‍റെ സോളിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. തായ് എയര്‍വേയ്സില്‍ ഡല്‍ഹിയില്‍ എത്തിയ രണ്ട് യാത്രക്കാരുടെ ചെരുപ്പിനുള്ളില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചത്. ഇത്തരത്തില്‍ സ്വര്‍ണം പിടിക്കുന്ന നാലാമത്തെ സംഭവമാണിത്. കഴിഞ്ഞ വര്‍ഷം തന്നെ ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താനുള്ള മൂന്ന് ഉദ്യമങ്ങള്‍ കസ്റ്റംസ് തകര്‍ത്തിരുന്നു. ചെരുപ്പിന്‍റെ സോളിനുള്ളില്‍ 118 കഷണങ്ങളായി മുറിച്ചാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 938 ഗ്രാം പിടിച്ചെടുത്തതായി കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. പപ്പായയിലും ഡയപ്പറിലും സ്വര്‍ണം ഒളിപ്പിക്കുന്നത് പൊളിഞ്ഞപ്പോഴാണ് ചെരുപ്പിനുള്ളില്‍ സ്വര്‍ണം കടത്തുന്ന നൂതന മാര്‍ഗം സ്വര്‍ണക്കടത്തുകാര്‍ സ്വീകരിച്ചത്.