മലപ്പുറം • കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച രണ്ടു കിലോ സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഡിജിറ്റല്‍ ലോക്കറിനുള്ളില്‍ ഒാരോ കിലോയുടെ രണ്ടു ബാറുകളാക്കിയാണു സ്വര്‍ണം കൊണ്ടുവന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് വിമാനത്തിലെത്തിയ എരമംഗലം സ്വദേശിയാണു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് 60 ലക്ഷം രൂപ വിലമതിക്കുന്നു.