തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്നും ഒന്നരക്കിലോ സ്വര്‍ണം പിടികൂടി

275

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരില്‍നിന്നും ഒന്നരക്കിലോ സ്വര്‍ണം പിടികൂടി. ക്വലാലംപൂരില്‍ നിന്നെത്തിയ എട്ടംഗ സംഘത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇവരില്‍ ഒരാള്‍ സ്ത്രീയാണ്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് നിലയിലായിരുന്നു സ്വര്‍ണം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ചിരുന്ന സ്വര്‍ണം ദേഹപരിശേധനയിലാണ് കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചടക്കം പരിശോധനകള്‍ നടത്തി. കസ്റ്റംസ് പിടിക്കാതിരിക്കാന്‍ ഇവരില്‍ ചിലര്‍ സ്വര്‍ണം വിഴുങ്ങിയതായും അധികൃതര്‍ അറിയിച്ചു. കസ്റ്റംസ് ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

NO COMMENTS

LEAVE A REPLY