കൊച്ചി: സ്വര്‍ണവില പവന് 160 രൂപ കൂടി 21,520 രൂപയായി. 21,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
2690 രൂപയാണ് ഗ്രാമിന്. രണ്ടാഴ്ചയോളമായി തുടര്‍ച്ചയായി കുറഞ്ഞുവരികയായിരുന്ന വില അപ്രതീക്ഷിതമാണ് കൂടിയത്.
ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.