കൊണ്ടോട്ടി: കരിപ്പൂരില്‍ രൂപം മാറ്റി കടത്താന്‍ ശ്രമിച്ച 1.81 കിലോഗ്രാം സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ തൃശൂര്‍ എരുമപ്പെട്ടി സ്വദേശി നിസാമുദ്ദീന്‍(31) എന്ന യാത്രക്കാരനി നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് 52 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചത്.
ഇന്നലെ പുലര്‍ച്ചെ ദുബായില്‍ നിന്നുളള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.
ബാഗിനകത്തുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കിയുടെ അകത്തും സ്പീക്കറിന്റെ ഹാന്‍ഡിലിന്റെ രൂപത്തിലുമായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് പരിശോധനയില്‍ തിരിച്ചറിയാതിരിക്കാന്‍ സ്പീക്കറിന്റെ പുറത്ത് കറുത്ത പെയിന്റ് അടിച്ചിരുന്നു.