ഇ​ല​ക്ടോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 92 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

247

കൊ​ണ്ടോ​ട്ടി : ഇ​ല​ക്ടോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 92 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. അ​ബൂ​ദാ​ബി​യി​ൽ​നി​ന്ന് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണ​മാ​ണ് ഡ​യ​റ​ക്റ്റ​റേ​റ്റീ​വ് ഓ​ഫ് റ​വ​ന്യൂ ഇ​ൻ​ഡ​ലി​ജ​ൻ​സ്(​ഡി​ആ​ർ​ഐ)​സം​ഘം പി​ടി​കൂ​ടി​യ​ത്. സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി മു​സ്ത​ഫ അ​റ​സ്റ്റി​ലാ​യി.
ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് നി​ന്നെ​ത്തി​യ ഡി​ആ​ർ​ഐ സം​ഘം ക​രി​പ്പൂ​രി​ൽ വി​മാ​നം ഇ​റ​ങ്ങി​യ ഉ​ട​നെ മു​സ്ത​ഫ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ബാ​ഗേ​ജ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​തി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന കാ​റി​ന്‍റെ ഇ​ല​ക്ട്രി​ക് ഹൈ​ഡ്രോ​ളി​ക് ജാ​ക്കി​യു​ടേ​യും, വോ​ൾ​ട്ടേ​ജ് ക​ണ്‍​വേ​ർ​ട്ട​ർ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന​ക​ത്തും സ്വ​ർ​ണം ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. പി​ടി​യി​ലാ​യ മു​സ്ത​ഫ സ്വ​ർ​ണ​ക്ക​ട​ത്തി​ന്‍റെ ക​രി​യ​റാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​ആ​ർ​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

NO COMMENTS

LEAVE A REPLY