ഇംഫാല്‍: മണിപ്പൂരിലെ ഇംഫാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 6.97 കിലോഗ്രാം സ്വര്‍ണവുമായി ആറു പേര്‍ അറസ്റ്റില്‍. ബിസ്കറ്റ് രൂപത്തിലുള്ള സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. കസ്റ്റംസ് വിഭാഗവും സിഐഎസ്‌എഫും ചേര്‍ന്നു നടത്തിയ സംയുക്ത നീക്കത്തിലാണ് ഇവരെ പിടികൂടിയത്. സ്വര്‍ണം ഇംഫാലില്‍ നിന്നു കൊല്‍ക്കത്തയിലേക്ക് കടത്താനായിരുന്നു ശ്രമം.