സ്വർണവില ഒരു ഗ്രാമിന് 6,080 രൂപ ; പവന് 48,640 രൂപയും

20

കൊച്ചി: സ്വർണവില, ഒരു ഗ്രാമിന് 6,080 രൂപയും പവന് 48,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5050 രൂപയും പവന് 40,400 രൂപയുമാണ് നിരക്ക്.

തിങ്കളാഴ്‌ച 200 രൂപ കുറഞ്ഞതിനു പിന്നാലെയാണ് സ്വർണവില ചൊവ്വാഴ്ച‌ വീണ്ടും റിക്കാർഡ് തൊട്ടത്. മാർച്ച് ഒമ്പതിലെ ഗ്രാമിന് 6,075 രൂപ, പവന് 48,600 രൂപ എന്ന സർവകാല റിക്കാർഡ് ആണ് ഭേദിക്കപ്പെട്ടത്. മാർച്ച് അഞ്ചിന് പവന് 560 രൂപ വർധിച്ച് 47,560 രൂപയിൽ എത്തിയിരുന്നു. മാർ ച്ച് ഒമ്പതിന് ഈ റിക്കാർഡ് വീണ്ടും തിരുത്തി സ്വർണവില വീണ്ടും ഉയർന്നു. അന്ന് പവന് 400 രൂപ വർധിച്ച് 48,600 രൂപയിൽ എത്തി. ഇനിയും സ്വർണവില ഉയരുമെന്നാണ് വിപണി നൽകുന്ന സൂചന. അന്താരാ ഷ്ട തലത്തിൽ സ്വർണ വില ട്രോയ് ഔൺസിന് 2158.30 ഡോളറാണ്.

കഴിഞ്ഞ ഒരുമാസത്തിനിടെ സംസ്ഥാനത്ത് പവന് 3,120 രൂപയും ഗ്രാമിന് 390 രൂപയുമാണ് ഉയർന്നത്. ഫെബ്രുവരി 15ന് 45,520 രൂപയായിരുന്ന സ്ഥാനത്താ ണ് ഇപ്പോൾ 48,640 രൂപയിലെത്തിയത്.

NO COMMENTS

LEAVE A REPLY