കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില 25000ലേക്ക് കുതിച്ചുയരുന്നു. ഒരു പവന് സ്വര്‍ണത്തിന് വില24,920 രൂപയായി. എക്കാലത്തേയും ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 3115 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് വിലകൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്. ഈ നില തുടരുകയാണെങ്കില്‍ സ്വര്‍ണവില കാല്‍ലക്ഷം രൂപയിലേക്കെത്തുമെന്നാണ് സാമ്ബത്തികവിദഗ്ധര്‍ പറയുന്നത്. രണ്ടരമാസത്തിനിടെ 2400 രൂപയാണ് പവന് കൂടിയത്.