സ്വർണവില പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കുറഞ്ഞത്. ഒരാഴ്ചത്തെ തുടർച്ചയായ വർധനക്കുശേഷം ഇന്നലെയും സ്വർണ വിലയില്‍ കുറവുണ്ടായിരുന്നു. 120 രൂപ കുറഞ്ഞ് 60,320 രൂപയായിരുന്നു ഇന്നലത്തെ വില. 7,555 രൂപയായിരുന്ന ഗ്രാം സ്വർണത്തിന് തിങ്കളാഴ്ച 7,540 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചത്. 57,200 രൂപയിലാണ് ഈ മാസം സ്വർണ വില ആരംഭിച്ചത്. ഇത് തന്നെയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്.