സ്വർണവില പവന് 40 രൂപ കുറഞ്ഞു

8

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 40 രൂപ കുറഞ്ഞ് വില 56,200 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 7025 രൂപ. ഈ മാസം ആദ്യം മുതൽ സർവകാല റെക്കോർഡിലായിരുന്നു സ്വർണവില. ഒക്ടോബർ ഒന്നിന് 56,400 രൂപയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. 56,960 രൂപയിലായിരുന്നു വെള്ളിയാഴ്ചത്തെ വ്യാപാരം. ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കായി രുന്നു ഇത്. ഒക്ടോബർ ഏഴിന് 160 രൂപ കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിന്റെ വില ​ഗ്രാമിന് 5,805 രൂപയാണ്.

കൂടുതൽ സുരക്ഷിതമെന്ന നിലയ്ക്ക് നിക്ഷേപകർ വൻതോതിൽ സ്വർണത്തിലേക്ക് മാറിയതും വിലവർധനവിന് കാരണമാകുന്നു ണ്ട്. നിലവിൽ നടക്കുന്ന ഇറാൻ-ഇസ്രയേൽ സംഘർഷം വർധിച്ചാൽ വില വീണ്ടും ഉയരു മെന്ന് വിപണി വിദഗ്ധർ പറയുന്നു. ഇന്നലെ പവന് 560  രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 860 രൂപയാണ്.വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല.

NO COMMENTS

LEAVE A REPLY