സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് – 14 രൂപ കൂടി ഗ്രാമിന്

41

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്. 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 14 രൂപ കൂടി 4240 രൂപയാണ് ഇന്നത്തെ വില. പവന് 112 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 33,920 രൂപയാണ് വില. 24 കാരറ്റ് സ്വര്‍ണ്ണം പവന് 120 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്37,000 എന്ന നിലയിലെത്തി നില്‍ക്കുകയാണ്. ഗ്രാമിന് 15 രൂപ കൂടി 4,625 രൂപയിലും.

അതേസമയം ദേശീയതലത്തില്‍ ഗ്രാമിന് ഒരു രൂപ വച്ച്‌ പവന് എട്ട് രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണ്ണം പവന് 35,368 രൂപയാണ് വില. ഗ്രാമിന് 4,421 രൂപയും. 24 കാരറ്റിനും ഇതേ വില വര്‍ധനവ് തന്നെയാണുണ്ടായിരിക്കുന്നത്. പവന് എട്ട് രൂപ കൂടി 36,168 രൂപയാണ് വില.ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര സ്വര്‍ണ്ണ വിലയിലും പ്രതിഫലിക്കുന്നത്.

NO COMMENTS