സ്വര്‍ണവില 75000 ത്തിലേക്ക് . ഇപ്പോൾ സ്വര്‍ണം വാങ്ങുന്നതും വിൽക്കുന്നതും ബുദ്ധിപരമായ തീരുമാനം
സംസ്ഥാനത്ത് ഇന്നത്തെ സ്വർണ വില ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണ വില ഇന്ന് 80 രൂപ ഉയർന്ന് 52960 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6620 രൂപയാണ്. പത്ത് ഗ്രാമിന് 66200 രൂപയാണ് ഇന്നത്തെ സ്വർണ വില. അതേസമയം 18 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 5530 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണ വില ഇന്ന് 6904 രൂപയാണ്. ഇന്ന് 11 രൂപയാണ് 24 കാരറ്റ് സ്വർണത്തിന്റെ വിലയില്‍ ഗ്രാമിന് രേഖപ്പെടുത്തിയത്. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 690400 രൂപയാണ്.
അറിയേണ്ടതെല്ലാംആഗോള തലത്തില്‍ തന്നെ സ്വർണത്തിന്റെ വില കുത്തനെ മുകളിലേക്ക് ഉയർന്നത് മലയാളികള്‍ക്കു ണ്ടാക്കുന്ന നെഞ്ചിടിപ്പ് ചെറുതല്ല.
കുഞ്ഞിന്റെ ജനനം മുതല്‍ വിവാഹം വരെ പല ആവശ്യങ്ങള്‍ ക്കായും അല്ലാതെ നിക്ഷേപമെന്ന നിലയിലും സ്വർണാഭരണം വാങ്ങുന്നവരാണ് മലയാളികള്‍.
സ്വർണ വില ഓരോ ദിവസവും ഉയർന്ന് പോകുന്നത് വലിയ വിഭാഗം മലയാളികള്‍ക്ക് ആശങ്കയാണ്. സ്വർണ വിലയുടെ ഇപ്പോഴത്തെ പോക്ക് എവിടെ ചെന്ന് നില്‍ക്കുമെന്ന ചോദ്യം വലിയ തോതില്‍ ചർച്ചയാക്കപ്പെടുന്നുണ്ട്.
സ്വർണ വിലയിലെ കുതിപ്പ് ഇപ്പോഴെങ്ങും അവസാനി ക്കില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായ പ്പെടുന്നത്. അതേസമയം അന്താരാഷ്ട്ര വിപണിയിലെ സ്വർണവില വർധന തുടരുമെന്നും കേരളത്തില്‍ വില 24 കാരറ്റിന് 75000 രൂപയിലേക്ക് പോകാനുള്ള സാധ്യതയു ണ്ടെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്.
ആഴ്ചകള്‍ക്കിടെ അന്താരാഷ്ട്ര സ്വർണ വില 1810 ഡോളറില്‍ നിന്ന് 2350 രൂപയിലേക്കാണ് ഉയർന്നത്. 2023 നവംബറില്‍ സ്വർണ വില 1810 ഡോളറായിരു ന്നു. 6 മാസത്തിനുള്ളില്‍ 550 ഡോളർ ഉയർന്ന് 2350 ഡോളർ കടന്ന് സ്വർണ വില മുന്നോട്ട് പോയി. കഴിഞ്ഞ നാല് വർഷമായി 1750 ഡോളറിനും 2075 ഡോളറിനും ഇടയിലായിരുന്നു സ്വർണ വില. സംസ്ഥാനത്തെ 22 കാരറ്റ് സ്വർണവില നവംബറില്‍ 5640 രൂപയായിരുന്നു ഗ്രാമിന്. അന്നത്തെ സ്വർണവില പവന് 45,120 രൂപയായിരുന്നു.
യഥാക്രമം 980 രൂപയും 7840 രൂപയും ഉയർന്ന് 6620 രൂപയും 52960 രൂപയുമായി. ഏകദേശം 18% ത്തോളം ആണ് ഉയർച്ച രേഖപ്പെടുത്തിയത്.