തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വര്‍ണം തട്ടിയെടുത്തു. ശനിയാഴ്ച പുലര്‍ച്ചെ 4.30ന് തിരുവനന്തപുരം മുക്കോലയ്ക്കലിലായിരുന്നു സംഭവം. കുഴിത്തുറയില്‍ സ്വര്‍ണക്കട നടത്തുന്ന ബിജുവാണ് ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്നും സ്വര്‍ണം വാങ്ങി തിരുവനന്തപുരത്തെ വീട്ടിലേക്ക് വരികയായിരുന്നു. ബിജു സഞ്ചരിച്ച കാറിനെ പിന്തുടര്ന്ന് കാറിലെത്തിയ അക്രമികളാണ് കവര്‍ച്ച നടത്തിയത്.