മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിെന്റ രണ്ടാം വാര്‍ഷിക ദിനത്തില്‍ 1.2 കിലോ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശി റഫീഖ്, കാസര്‍കോട് സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് 60 ലക്ഷം രൂപ വിലവരുന്ന 1.2 കിലോ സ്വര്‍ണവുമായി പിടിയിലായത്.ഇവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. രണ്ടു വര്‍ഷത്തിനിടയില്‍ കണ്ണൂരില്‍നിന്ന് 80 കിലോയിലധികം സ്വര്‍ണം പിടികൂടിയിട്ടുണ്ട്. കോവിഡ് വേളയില്‍ ദിവസേനയെന്നോണമാണ് സ്വര്‍ണക്കടത്ത് പിടികൂടുന്നത്.