സ്വർണ്ണക്കടത്ത് ; ഒരു കിലോ സ്വർണം കടത്തിയാൽ അറുപതിനായിരം രൂപ മുതല്‍ ഒരു ലക്ഷം വരെ ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷൻ ; റിപ്പോർട്ട്

17

വിമാനത്താവളം വഴി ഒരു കിലോ സ്വര്‍ണം കടത്തി യാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷനായി ലഭിക്കുന്നത് അറുപതിനായിരം രൂപ മുതല്‍ ഒരു ലക്ഷം വരെ.

80 കിലോയിലേറെ സ്വര്‍ണം ഇതുവരെ കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തല്‍. കടത്ത് സംഘം പുറത്തുവിട്ട ശബ്ദരേഖകളും ചാറ്റുകളുമാണ് സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക്‌ കുരുക്കായത്.

തിരുവനന്തപുരം വിമാനത്താവളം വഴി 4.8 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്ത കേസില്‍ കസ്റ്റംസ് ഇൻസ്പെക്ടര്‍മാരായ അനീസ് മുഹമ്മദ്, നിതിൻ എന്നിവരെ ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നിതിന് ഇതുവരെ പ്രതിഫലം ലഭിച്ചിട്ടിലെന്നും ഡിആര്‍ഐ വ്യക്തമാക്കുന്നു.

ആദ്യം കസ്റ്റംസ് ക്ലിയര്‍ ചെയ്ത് പുറത്തേക്ക് വിട്ട സ്വര്‍ണ്ണമാണ് പിന്നീട് ഡിആര്‍ഐ പിടികൂടിയത്. ദുബൈയില്‍ നിന്നെത്തിച്ച സ്വര്‍ണ്ണക്കടത്ത് ഇടപാടില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന വിവരം പിന്നീട് ഡി ആര്‍ ഐ ക്ക് കിട്ടിയിരുന്നു. 80 കിലോ സ്വര്‍ണ്ണം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തില്‍ കടത്തിയിട്ടുണ്ടെ ന്നാണ് വിവരം. ഇതില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ഓഡിയോയും ഡി ആര്‍ ഐ ക്ക് ലഭിച്ചിരുന്നു.

വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിവിധ റാക്കറ്റുകള്‍ സ്വര്‍ണം കടത്തിയെന്നാണ് വിവരം. ഈ റാക്കറ്റുകള്‍ തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ സ്വര്‍ണക്കടത്ത് പുറത്തുവരാൻ കാരണം. വിവരം റവന്യൂ ഇന്റലി ജന്റ്സിന്റെ ശ്രദ്ധയില്‍ വന്നതോടെ ഉദ്യോഗസ്ഥരുടെ അറസ്റ്റിലേക്കും നീങ്ങി..

NO COMMENTS

LEAVE A REPLY