തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും എന്‍ഐഎ കസ്റ്റഡയി ലായതായി റിപ്പോര്‍ട്ട്. ബംഗളൂരുവില്‍ വെച്ചാണ് അറസ്റ്റ് നടന്നത്. കുടുംബത്തോടൊപ്പം ഒളിവില്‍പോയ സ്വപ്നയെ എന്‍ഐഎ സംഘമാണ് പിടികൂടിയത്. ഇവരെ നാളെ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഫോണ്‍കോള്‍ ട്രെയ്സ് ചെയ്താണ് സ്വപ്നയെ കുരുക്കിയതെന്നാണ് വിവരം. ഇരുവരുടെയും അറസ്റ്റോടെ സ്വര്‍ണ്ണക്കടത്ത് കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.
നാളെ വൈകുന്നേരത്തോടെയോ അല്ലെങ്കില്‍ മറ്റന്നാള്‍ രാവിലെയോ ഇരുവരെയും കോടതിയില്‍ ഹാജരാക്കും. ഇരുവരും ബെംഗലൂരുവിലേക്ക് കടന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. കൊച്ചിയില്‍ സന്ദീപ് നായരുടെ വീട്ടില്‍ കസ്റ്റംസിന്റെ റെയ്ഡ് തുടരുകയാണ്.