തിരുവനന്തപുരം • സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ളാറ്റില്‍ ഇന്നലെയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സ്വര്‍ണ കടത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് ഈ ഫ്‌ളാറ്റില്‍ വെച്ചാണെന്നാണ് പ്രാഥമിക നിഗമനം.
കേസിലെ പ്രധാന പ്രതികളായ സ്വപ്‌നയും സരിത്തും ഈ ഫ്‌ളാറ്റില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കാനാണ് റെയ്ഡ് എന്നാണ് സൂചന.
പരിശോധന ഒന്നര മണിക്കൂറോളം നീണ്ടു. ഫ്‌ളാറ്റിലെ രണ്ടു ജീവനക്കാരെ ചോദ്യം ചെയ്യാനായി കസ്റ്റംസ് വിളിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരന്റെയും കെയര്‍ ടേക്കറുടെയും മൊഴിയാണ് കസ്റ്റംസ് രേഖപ്പെടുത്തുന്നത്.