ക​രി​പ്പൂര്‍ വി​മാ​ന​ത്താ​വ​ള​ത്തില്‍ 1.14 കോ​ടി​യു​ടെ സ്വര്‍​ണം പി​ടി​കൂ​ടി

87

ക​രി​പ്പൂര്‍: ക​രി​പ്പൂര്‍ വി​മാ​ന​ത്താ​വ​ള​ത്തില്‍ സ്ത്രീ ഉള്‍പ്പെ​ടെ നാ​ല് യാ​ത്ര​ക്കാ​രില്‍ നി​ന്ന് എ​യര്‍​ ക​സ്റ്റം​സ് ഇന്റ​ലി​ജന്‍​സ് 1.14 കോ​ടി​യു​ടെ സ്വര്‍​ണം ഇന്നലെ പുലര്‍ച്ചെ പി​ടി​കൂ​ടി. ഞായറാഴ്ച 2.957 കിലോ സ്വര്‍ണം റാസല്‍ഖൈമ യില്‍ നിന്നുള്ള എസ് ജി 9026 വിമാനത്തില്‍ വന്നവരാണ് നാല് പേരും .

റാസല്‍ഖൈമയില്‍ ഇത്തരം അറകളുള്ള ജീന്‍സുകള്‍ വില്‍ക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായാണ് വിവരം. സ്വര്‍ണം മിശ്രിത രൂപത്തില്‍ പാക്ക് ചെയ്ത് പാന്റസില്‍ വച്ച്‌ പ്രത്യേക അറ തുന്നിച്ചേര്‍ക്കും. പാന്‍്റ്സിന്‍്റെ കാല്‍ ഭാഗത്തെ മടക്കിലും പ്രത്യേക അറ ഉണ്ടാക്കി സ്വര്‍ണം കടത്തുന്നത് ആണ് മറ്റൊരു രീതി.

കാസര്‍കോട് സ്വദേശികളായ അബ്ദുള്‍ സത്താര്‍ 388 ഗ്രാമും , മുഹമ്മദ് ഫൈസല്‍ 390 ഗ്രാമും , മുഹമ്മദ് മിഥിലാജ് 387 ഗ്രാമും സ്വര്‍ണം ആണ് കടത്താന്‍ ശ്രമിച്ചത്. തിരുവനന്തപുരം സ്വദേശി സീന മോള്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത് 1.8 കിലോഗ്രാം സ്വര്‍ണം. മിശ്രിത രൂപത്തില്‍ ആക്കിയ സ്വര്‍ണം പാന്റ്സില്‍ ഉണ്ടാക്കിയ പ്രത്യേക അറയില്‍ ആണ് ഒളിപ്പിച്ചത്. ജീന്‍സിന്‍്റ അര ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ അറയിലാണ് ഇവ കടത്തിയത്.

NO COMMENTS