കരിപ്പൂരില്‍ നിന്ന് 33 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി

27

കരിപ്പൂരില്‍ നിന്ന് 33 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് ഇന്റലിജിന്‍സ് വിഭാഗം പിടികൂടി. രണ്ട് വ്യത്യസ്ത കേസുകളിലായി അനധികൃതമായി കടത്താന്‍ ശ്രമിച്ച 577 ഗ്രാം സ്വര്‍ണവും 136ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് എയര്‍ കസ്റ്റംസ് ഇന്റലിജിന്‍സ് വിഭാഗം പിടികൂടിയത്. ഇതിന് വിപണിയില്‍ 33 ലക്ഷം രൂപ വില വരും.

ഷര്‍ട്ടിന്റെ കഫിനുള്ളിയായി ഒളിപ്പിച്ച്‌ വച്ച രീതിയിലായിരുന്നു സ്വര്‍ണം. ഇയാളില്‍ നിന്നും ബോള്‍ പെന്നിന്റെ റീഫില്ലറിനകത്ത് നിന്നും ധരിച്ച ജീന്‍സിന്റെ രഹസ്യ അറയില്‍ നിന്നും 79 ഗ്രാം സ്വര്‍ണവും പിടികൂടി.

ജിദ്ദയില്‍ നിന്ന് എത്തിയ മലപ്പുറം സ്വദേശി നവാസില്‍ നിന്നാണ് 498 ഗ്രാം കണ്ടെത്തിയത്. സ്വര്‍ണം സിഡി യുടെ രൂപത്തില്‍ ഹാര്‍ഡ് ഡിസ്‌ക്കിനുള്ളില്‍ ഒളിപ്പിച്ച്‌ നിലയിലായിരുന്നു. ദുബായിയില്‍ നിന്നും എത്തിയ കര്‍ണാടക ഭട്കല്‍ സ്വദേശി അബ്ദുള്ളയില്‍ നിന്നാണ് 136 ഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടിയത്.

NO COMMENTS