ഗോള്‍ഡന്‍ ഗ്ളോബ് ;ലാലാ ലാന്‍ഡിന് ഉജ്വല നേട്ടം നടനും നടിയും ഉള്‍പ്പെടെ ഏഴ് പുരസ്ക്കാരങ്ങള്‍

283

ഹോളിവുഡ്: ഗോള്‍ഡന്‍ ഗ്ളോബ് പുരസ്ക്കാരത്തിന്‍റെ സുവര്‍ണ്ണ രാവുകളില്‍ ഒന്നില്‍ ലാലാ ലാന്‍ഡിന് ഉജ്വല നേട്ടം. മികച്ച ചിത്രത്തിനൊപ്പം മികച്ച സംവിധായകന്‍ മികച്ച നടന്‍, നടി, ഭാവിതാരം, മികച്ച സംഗീതം, മികച്ച ഗാനം എന്നിങ്ങനെ ഏഴ് പുരസ്ക്കാരങ്ങളാണ് ലാലാ ലാന്‍റ് വാരിക്കൂട്ടിയത്. ലാ ലാ ലാന്‍റിലെ ജാസ് പിയാനിസ്റ്റിനെ അവതരിപ്പിച്ചതിന് റയാന്‍ ഗോസ്ളിംഗാണ് മികച്ച നടനുള്ള പുരസ്ക്കാരം നേടിയത്. ഈ സിനിമയിലെ പ്രകടനത്തിന് എമ്മാ സ്റ്റോണ്‍ മികച്ച നടിയായും പുരസ്ക്കാരം നേടി.
ലാലാ ലാന്‍റ് പൂര്‍ണ്ണമായും വിഴുങ്ങിക്കളഞ്ഞ പുരസ്ക്കാരത്തില്‍ ഈ കോമഡി മ്യുസിക്കല്‍ സിനിമ ചെയ്ത ഡാമിയന്‍ ജസലാണ് മികച്ച സംവിധായകന്‍. സിനിമയ്ക്ക് തിരക്കഥയൊരുക്കി ഡാമിയന്‍ ഷാലസാണ് പ്രണയകഥകളുടെ തന്പുരാനായത്.

ഫെന്‍സെസില്‍ മികച്ച പ്രകടനം നടത്തി വിയോള ഡേവിസ് മികച്ച സഹനടിക്കുള്ള പുരസ്ക്കാരം നേടിയപ്പോള്‍ ആരോണ്‍ ടെയ്ലര്‍ ജോണ്‍സണ നൊക്ടേണല്‍ ആനിമല്‍സിലെ പ്രകടനത്തിന് സ്വന്തമാക്കി. പശ്ചാത്തല സംഗീതത്തിന് ജസ്റ്റിന്‍ ഹര്‍വിസ്്റിനും പുരസ്ക്കാരം കിട്ടി. മികച്ച ഗാനം ലാലാ ലാന്‍റിലെ സിറ്റി ഓഫ് സ്റ്റാര്‍സ് ആയി. സൂട്ടോപ്പിയയായിരുന്നു മികച്ച ആനിമേഷന്‍ ചിത്രം. മികച്ച വിദേശ ചിത്രമായി എല്ല തെരഞ്ഞെടുക്കപ്പെട്ടു. ഹോളിവുഡിലെ സൂപ്പര്‍നായികമാരുടെ പട്ടികയിലേക്ക് ഉയര്‍ന്നിരിക്കുന്ന പ്രിയങ്കാ ചോപ്രയായിരുന്നു ഇന്ത്യന്‍ സാന്നിദ്ധ്യം. സുവര്‍ണ്ണ ഗൗണുമിട്ട് എത്തിയ പ്രിയങ്ക ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഹോളിവുഡ് സൂപ്പര്‍നായികമാരില്‍ ഒരാളായിരുന്നു മെറില്‍ സ്ട്രീപ്പിന് ആജീവനാന്ത ബഹുമതി നല്‍കിയും ആദരിച്ചു. സെസില്‍ ബി ഡെമില്‍ പുരസ്ക്കാരം നല്‍കിയാണ് മെരില്‍ സ്ട്രീപ്പിനെ ആദരിച്ചത്.

NO COMMENTS

LEAVE A REPLY