തിരുവനന്തപുരത്ത് യുവകലാസാഹിതി സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

4

തിരുവനന്തപുരം : മാനവീയം വീഥിയിൽ യുവകലാസാഹിതി സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. 2025 മാർച്ച് 15 ന് വൈകുന്നേരം അഞ്ച് മണിക്ക് മാനവീയം വീഥിയിൽ ചേരുന്ന സുവർണ്ണ ജൂബിലി സമ്മേളനം പ്രമുഖ സാമൂഹിക പ്രവർത്തകനും സൈദ്ധാന്തികനുമായ പ്രൊഫ കാഞ്ച ഐലയ്യ ഉദ്ഘാടനം ചെയ്യും. യുവകലാസാഹിതി സംസ്ഥാന പ്രസിഡൻ്റ് ആലങ്കോട് ലീലാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.

യോഗത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രമുഖ എഴുത്തുകാരായ പ്രഭാവർമ്മ, ഡോ ജോർജ് ഓണക്കൂർ, പ്രൊഫ. ചന്ദ്രമതി, ഡോ. വത്സലൻ വാതുശ്ശേരി എന്നിവരും യുവകലാസാഹിതി ജനറൽസെക്രട്ടറി ഡോ ഒ കെ മുരളികൃഷ്ണൻ,ശാരദ മോഹൻ സംഘാടക സമിതി ചെയർമാൻ മാങ്കോട് രാധാകൃഷ്ണൻ ജനറൽ കൺവീനർ കെ പി ഗോപകുമാർ എന്നിവരും സംസാരിക്കും .

യുവകലാസാഹിതി മുൻ സംസ്ഥാന ഭാരവാഹികളായ ടി.വി ബാലൻ, ഡോ കെ മോഹൻദാസ് ഡോ വള്ളിക്കാവ് മോഹൻദാസ്. ഇ എം സതീശൻ ഹരിത ദേശീയ ഗാന രചയിതാവ് ഇഞ്ചക്കാട് ബാലചന്ദ്രൻ, യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ചാരുംമുട്ടു പുരുഷോത്തമൻ, ഫനീഫ റാവുത്തർ, കെ.രംഗനാഥൻ നായർ എന്നിവരെ ചടങ്ങിൽ ആദരിക്കും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ആദരവ് നല്കും.

യുവകലാസാഹിതി പബ്ളിക്കേഷൻ സുവർണ്ണ ജൂബിലി പതിപ്പായി പ്രസിദ്ധീകരിക്കുന്ന പി.എസ് മധുസൂദനൻ്റെ കടൽ കരയോട് പറഞ്ഞത് എന്ന പുസ്തകം പ്രകാശനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൻ്റെ ഭാഗമായി കാഥിക സി.എൻ സ്നേഹ ലതയുടെ കണ്ണകി എന്ന കഥാപ്രസംഗവും ശുഭവയനാടിൻ്റെ കസൂരി എന്ന ഏകപാത്ര നാടകവും യുവകല സാഹിതി ഗായക സംഘത്തിൻ്റെ നവോത്ഥാന ഗാനമേളയും നടക്കും.

സെമിനാറുകൾ

യുവകലാസാഹിതി സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ സെമിനാറുകൾ നടക്കും. 2025 മാർച്ച് 15 ന് രാവിലെ 9.30 മുതൽ ജോയിൻ്റ് കൗൺസിൽ ഹാളിൽ വെച്ചാണ്.വിവിധ സെമിനാറുകൾ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. നവോത്ഥാന കലകളും കേരളത്തിൻ്റെ സാംസ്കാരിക മുന്നേറ്റവും എന്ന വിഷയത്തിലെ സെമിനാർ പ്രസിദ്ധ ചലച്ചിത്ര സംവിധായൻ വിനയൻ ഉദ്ഘാടനം ചെയ്യും.

യുവകലാസാഹിതിനും . യുവകലാസാഹിതി സെക്രട്ടറി പ്രൊഫ. എസ്. അജയൻ അദ്ധ്യക്ഷത വഹിക്കും. വിടി മുരളി, ബൈജു ചന്ദ്രൻ, ഹർഷകുമാർ, വി സി അഭിലാഷ്, വെള്ളനാട് രാമചന്ദ്രൻ, അഡ്വ. സി. എ നന്ദകുമാർ ചുള്ളാളം ബാബുരാജ് എന്നിവർ സംസാരിക്കും. പുരോഗമന സാംസ്കാരിക സംഘടനകളും മാറുന്ന കേരളവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ പ്രമുഖ സംവിധായകൻ ഷാജി എൻ കരുൺ ഉദ്ഘാടനം ചെയ്യും. യുവകലാസാഹിതി രക്ഷാധികാരി ഗീതാ നസീർ അധ്യക്ഷത വഹിക്കും രവീന്ദ്രൻ വി പി ഉണ്ണികൃഷ്ണൻ സതീശൻ പ്രേമൻ മഹേഷ് മാണിക്യം എ എം റൈസ് എന്നിവർ സംസാരിക്കും

പരിസ്ഥിതിയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ പ്രമുഖ പരിസ്ഥിതി പ്രവർത്തകർ ഉദ്ഘാടനം ചെയ്യും യുവകലാസാഹിത്തി സംസ്ഥാന ഭാരവാഹിയും പരിസ്ഥിതി പ്രവർത്തകനുമായ കെ ബിനു അധ്യക്ഷത വഹിക്കും ഡി രമേശ് മുരളീകൃഷ്ണൻ അജയൻ കെ ദേവകി സോമൻ ചിറ്റല്ലൂർ എന്നിവർ സംസാരിക്കും.

ഡോക്ടർ ഒക്കെ മുരളി കൃഷ്ണൻ ജനറൽ സെക്രട്ടറി യുവകലാസാഹിതി കെ പി ഗോപകുമാർ ജനറൽ കൺവീനർ സംഘാടകസമിതി അഡ്വക്കേറ്റ് സി എ നന്ദകുമാർ സെക്രട്ടറി മഹേഷ് മാണിക്യം പ്രസിഡൻറ് യുവകലാസാഹിതി ജില്ലാ കമ്മിറ്റി

NO COMMENTS

LEAVE A REPLY