തൃശൂർ : നല്ല പുസ്തകങ്ങൾ നല്ല അധ്യാപകരാണെന്ന് സാഹിത്യകാരി ഡോ. ഷീല വിശ്വനാഥ്. പ്രാദേശിക ഭാഷാ ഭേദങ്ങളെക്കൂടി ഉൾപ്പെടുന്നതാണ് യഥാർത്ഥ മലയാളം. അതിനെ ഉൾക്കൊള്ളാൻ മികച്ച സാഹിത്യത്തിനാവും. അവർ പറഞ്ഞു.
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തൃശ്ശൂർ ജില്ലയിൽ സംഘടിപ്പിക്കുന്ന അക്ഷരയാത്ര ചിറ്റിലപ്പിള്ളി ഐ ഇ എസ് പബ്ലിക് സ്കൂളിലെ ഉദ്ഘാടനം നിർവഹിച്ച് കുട്ടികളോടു സംസാരിക്കുകയായിരുന്നു അവർ.
ഐ ഇ എസ് വൈസ് പ്രസിഡന്റ് നബീൽ ടി കെ അദ്ധ്യക്ഷനായിരുന്നു.സ്കൂൾ പ്രിൻസിപ്പാൾ ലത പ്രകാശ്, അക്കാദമിക് ഹെഡ് ലത ജി മേനോൻ, ഹൈസ്കൂൾ പ്രധാന അധ്യാപിക രാജി ഒ എ, വൈസ് പ്രിൻസിപ്പൾമാരായ ബീന എസ് എൻ, ഷീല വർഗ്ഗീസ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രറേറിയൻ കം ഡോക്യുമെന്റേഷൻ ഓഫീസർ ഉല്ലാസ് സി ജി എന്നിവർ സംസാരിച്ചു.