കാസറകോട് : മാലിന്യ സംസ്‌കരണത്തിന് വിവിധങ്ങളായ പദ്ധതികളാണ് പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്നത്. ആദ്യ ഘട്ട മെന്നോ ണം നാട്ടുകാരില്‍ അവബോധമുണര്‍ത്താന്‍ പ്ലാസ്റ്റിക്ക് ഹര്‍ത്താലുകളും, ശുചിത്വ സന്ദേശ പദയാത്രകളും, ശുചിത്വ ദീപം തെളിയിക്കലും സംഘടിപ്പിച്ചു. ഇതോടൊപ്പം ടൗണ്‍ ശുചീകരണം,ഡമ്പ് സൈറ്റ് ക്ലിയറന്‍സ് എന്നിങ്ങനെ വ്യത്യ സ്ത പരിപാടികള്‍ നടത്തി. ജില്ലയില്‍ ആദ്യമായി ഹരിത കര്‍മ്മ സേനയ്ക്ക് രൂപം കൊടുത്ത പഞ്ചായത്താണ് ബേഡ ഡുക്ക. ഇതിന്റെ ഭാഗമായി ഓരോ വാര്‍ഡിലും ഹരിത കര്‍മ്മ സേനകള്‍ രൂപീകരിച്ചു.
വാര്‍ഡില്‍ തന്നെ ഒന്നും രണ്ടും ഗ്രൂപ്പുകളാക്കി വീടുകള്‍ നിശ്ചയിച്ച് നല്‍കിയ ശേഷം, നല്‍കിയ വീടുകളില്‍ കയറി ഇറങ്ങി അവര്‍ ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ മൊത്തമായി നെല്ലിയടുക്കത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിന്റെ വ്യവസാ യിക പാര്‍ക്കിലുള്ള ഷ്രെഡ്ഡിംഗ് യൂണിറ്റില്‍ എത്തിച്ച് തരംതിരിച്ച് സംസ്‌കരിക്കും. ഹരിതകര്‍മ്മ സേനയിലെ അംഗങ്ങ ളെ തെരഞ്ഞെടുത്തത് കുടുംബശ്രി അയല്‍ക്കൂട്ടങ്ങള്‍ വഴിയായിരുന്നു.
തെരഞ്ഞെടുത്ത ആളുകളെയും സിഡിഎസ് പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും യൂത്ത്കോര്‍ഡിനേഷന്‍ കമ്മറ്റി അംഗങ്ങളെയും ഉള്‍പ്പെടുത്തി വിളംബര ഘോഷയാത്രയും മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് എന്ന സന്ദേശ മുയര്‍ത്തിപ്പിടിച്ച് ശുചിത്വ പദയാത്രയും സംഘടിപ്പിച്ചു. 60 അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. ഹരിതസകര്‍മ്മ സേന അംഗങ്ങള്‍ക്ക് ജില്ലാ മിഷന്‍, ശുചിത്വമിഷന്‍, ക്ലീന്‍ കേരള കമ്പനി തുടങ്ങിയവയില്‍ നിന്നും പരിശീലനം ലഭിച്ചു.
നിലവില്‍ പഞ്ചായത്തിലെ 8424 വീടുകളില്‍ നിന്നും അജൈവ മാലിന്യം ഹരിതകര്‍മ്മ സേന ശേഖരിക്കുന്നു ണ്ട്. കൂടാതെ 420 കടകളില്‍ നിന്നും 71 സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്നുണ്ട്. വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് 20 രൂപയാണ് യൂസര്‍ഫീ ആയി വാങ്ങുന്നത്. സ്ഥാപനങ്ങള്‍ ആണെങ്കില്‍ 30 രൂപയും. 17 വാര്‍ഡുകളിലായി വൃത്തിപ്പെട്ടികള്‍ എന്ന പേരില്‍ ആകെ 81 പ്രാദേശിക മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.
പഞ്ചായത്തിലെ പ്രധാനപ്പെട്ട എട്ട് ടൗണുകളില്‍ കുപ്പികള്‍ ശേഖരിക്കാന്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു. ബോട്ടില്‍ ബൂത്തിലും വൃത്തിപ്പെട്ടികളിലും ശേഖരിക്കുന്ന പ്ലാസ്റ്റിക് ആണ് ഷ്രെഡ്ഡിംഗ് യൂണിറ്റില്‍ എത്തിക്കുന്നത്. ഇതോടൊപ്പം 2016 ല്‍ ഹരിത നിയമവും ചട്ടങ്ങളും പഞ്ചായത്ത് പാസാക്കി. പഞ്ചായത്തിലെ സ്ഥാപന മേധാവികളുടെ യോഗം വിളിച്ച് ഹരിത ചട്ടം നടപ്പിലാക്കാന്‍ തീരുമാനിച്ചു.
ഉത്സവങ്ങള്‍ക്ക് ഹരിത ചട്ടം കൊണ്ടു വരികയും വയനാട്ടു കുലവന്‍ പോലുള്ള പ്രധാന ഉത്സവങ്ങള്‍ക്ക് മുമ്പും ശേഷവും ശുചീകരണ യജ്ഞം നടത്തുകയും ചെയ്തു.