ഡിജിറ്റല്‍ പണമിടപാട് ആപ്പായ ‘ഗൂഗിള്‍ പേ’ പ്രശ്‍നത്തിൽ.

69

യുഎസ് ആഗോള ടെക്‌ ഭീമന്‍ ഗൂഗിളിന്റെ ഡിജിറ്റല്‍ പണമിടപാട് ആപ്പായ ഗൂഗിള്‍ പേ വലിയ പ്രശ്‍നത്തിൽ. അകത്തും പുറത്തും കമ്ബനി​ ആപ്പിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കാതെ പോയതാണ്​ പ്രതിസന്ധികള്‍ക്ക്​ കാരണമായതെന്നും പ്രമുഖ അന്തര്‍ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.

കമ്ബനിയുടെ പുനഃസംഘടനയെക്കുറിച്ചും മന്ദഗതിയിലുള്ള പുരോഗതിയിലും ജീവനക്കാര്‍ ആശങ്കയിലാണ്​. ഗൂഗിള്‍ പേ മേധാവി സെസാര്‍ സെന്‍ഗുപ്ത രാജിവെക്കാന്‍ തീരുമാനിച്ചതോടെയാണ് മറ്റു ജോലിക്കാരും കമ്ബനി വിട്ടുപോ കാന്‍ ആരംഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .

ഗൂഗിള്‍ പേ’യില്‍ നിന്ന് ജീവനക്കാര്‍ കൂട്മായി രാജി വെച്ചു ..അടുത്തിടെ കമ്ബനിയുടെ പേയ്​മെന്‍റ്​ ഡിവിഷനില്‍ നിന്ന്​ മാത്രമായി ഡസന്‍ കണക്കിന് എക്‌സിക്യൂട്ടീവുമാരും മറ്റ്​ ജീവനക്കാരുമാണ് രാജിവച്ചു പുറത്തുപോയത് . അതില്‍, ഡയറക്ടര്‍, വൈസ് പ്രസിഡന്‍റ്​ സ്ഥാനങ്ങളിലുള്ളവര്‍ ഏഴു പേരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ്​ റിപ്പോ ര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത് . കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ 40 പേരെങ്കിലും ഗൂഗ്​ള്‍ പേയില്‍ നിന്ന്​ രാജിവച്ചു കഴിഞ്ഞതായി മുന്‍ ജീവനക്കാരന്‍ വ്യക്തമാക്കുന്നു .

NO COMMENTS