കാസറകോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിവിധവകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍ ഓരോ പദ്ധതിയുടെ പേരും ലഭിക്കുന്ന സഹായവും അപേക്ഷിക്കേണ്ടവിധവും വിലാസവുമെല്ലാം പുസ്തകത്തി ലുണ്ട്. വയോജനങ്ങള്‍,മാറാരോഗങ്ങളും മാരകരോഗങ്ങളും പിടിപെട്ടവര്‍,പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക വിഭാഗങ്ങളില്‍ പെട്ടവര്‍,സ്ത്രീകള്‍,കുട്ടികള്‍,അതിഥിതൊഴിലാളികള്‍,പ്രവാസികള്‍, വിമുക്തഭടന്മാര്‍ തുടങ്ങി പ്രത്യേക പരിഗണന വേണ്ട എല്ലാ ജനവിഭാഗങ്ങള്‍ക്കും സവിഷേശ ശ്രദ്ധ നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പദ്ധതികളുടെ സമ്പൂര്‍ണ്ണ വിവരം പുസ്തകം പ്രസിദ്ധീകരിക്കുന്നതിലൂടെ പൊതുജനങ്ങളി ലേക്കെത്തും.
മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് ഡയറക്ടര്‍ യു.വി.ജോസ് അവതാരികയും എഴുതിയ ബുക്ക് പൊതുജനങ്ങള്‍ക്ക് ഏറെ സഹായകമാകും. പദ്ധതികളുടെ പേരുകള്‍ ഉളളടക്ക ത്താളില്‍ അതതു വകുപ്പിനുകീഴെ നല്‍കിയിട്ടുണ്ട്. ജില്ലയിലെ ജനപ്രതിനിധികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിലും വാര്‍ഡ് പ്രതിനിധികള്‍ കുടുംബശ്രീകള്‍, എന്നിവര്‍ വഴി പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ ധനസഹായ പദ്ധതികളുടെ കന്നട പതിപ്പ് വായിക്കാന്‍ അവസരം ലഭിക്കും.