എല്ലാ കോളേജുകളിലും മെഡിക്കല്‍ പി.ജി ഫീസ് കൂട്ടി

175

തിരുവനന്തപുരം: ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളേജുകളിലേതിന് സമാനമായി സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളിലെയും മെഡിക്കൽ പി.ജി ഫീസ് വര്‍ദ്ധിപ്പിച്ചു. സ്വാശ്രയ കോളേജുകളിലെല്ലാം 14 ലക്ഷം രൂപയായിരിക്കും ഇനി പി.ജി കോഴ്സുകളിലെ ഫീസ്. മെഡിക്കല്‍ പ്രവേശനത്തിന് മേല്‍നോട്ടം വഹിക്കുന്ന ജസ്റ്റിസ് രാജന്‍ബാബു കമ്മീഷനാണ് ഫീസ് നിശ്ചയിച്ചത്. ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിലുള്ള മെഡിക്കൽ കോളേജിൽ 14 ലക്ഷം രൂപയാക്കി ഫീസ് ഇന്നലെത്തന്നെ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് എല്ലാ കോളേജുകളിലും ഫീസ് കൂട്ടിയത്. സര്‍ക്കാര്‍ സീറ്റുകളില്‍ മുൻ വർഷത്തെ ഫീസ് ആറരലക്ഷം രൂപയായിരുന്നു. ഇതാണ് ഇരട്ടിയിലേറെ വര്‍ദ്ധിപ്പിച്ചത്.

NO COMMENTS

LEAVE A REPLY