കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽനിന്ന് മടങ്ങി ; പുതിയ ഗവർണർ ജനുവരി രണ്ടിന് ചുമതലയേൽക്കും.

8

തിരുവനന്തപുരം‌‌ : സംസ്ഥാന ഗവർണർ പദവി ഒഴിഞ്ഞ ആരിഫ് മൊഹമ്മദ് ഖാൻ ഞായറാഴ്ച കേരളത്തിൽനിന്ന് മടങ്ങി. പുതിയ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ജനുവരി രണ്ടിന് ചുമതലയേൽക്കും.

സർവകലാശാലാ വിഷയത്തിലൊഴികെ സർക്കാരുമായി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെതുടർന്നുള്ള ദുഃഖാചരണമായതി നാലാണ് ഔദ്യോഗിക യാത്രയയപ്പ് ഇല്ലാത്തത്. ജനുവരി രണ്ടിലേക്ക് സത്യപ്രതിജ്ഞ മാറ്റിയതും അതുകൊണ്ടാണെന്ന് അ​ദ്ദേഹം പറഞ്ഞു. 

മുൻ ​ഗവർണർ പി സദാശിവവുമായി താരതമ്യപ്പെടുത്തിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, താരതമ്യം ചെയ്യരുതെന്നും ഓരോരു ത്തർക്കും അവരവരുടേതായ പ്രവർത്തന ശൈലിയാ ണെന്നും മറുപടി നൽകി.  രാജ്ഭവനിൽ ഗാർഡ് ഓഫ്‌ ഓണർ ഏറ്റുവാങ്ങിയാണ് ​യാത്രയായത്. ​ബിഹാർ ഗവർണറായാണ് ആരിഫ് മൊഹമ്മദ് ഖാന്റെ മാറ്റം. കേരളവുമായി ആജീവനാന്ത ബന്ധമായിരിക്കുമെന്നും ഏറ്റവും സുന്ദരമായ ഓർമകളും കൊണ്ടാണ് പോകുന്നത് എന്നും ​ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY