സാമൂഹിക പ്രസക്തിയുള്ള വാര്‍ത്തകള്‍ കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുക – ഗവര്‍ണര്‍ പി.സദാശിവം .

164

മത്സരബുദ്ധിയോടു കൂടിയുള്ള മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്ക് മാത്രമായി ശ്രമിക്കരുതെന്നും സാമൂഹിക പ്രസക്തിയുള്ള വാര്‍ത്തകള്‍ കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. വാര്‍ത്തയെ വില്‍പനച്ചരക്കാക്കുന്നത് മാധ്യമ വൃത്തിയെ ദുഷിപ്പിക്കുമെന്നും വ്യക്തമാക്കി. തിരുവനന്തപുരം പ്രസ്‌ക്ലബ് ജേണലിസം ഇന്‍സറ്റിറ്യൂട്ടിന്റെ സുവര്‍ണ ജൂബിലി ആഘോഷവും കനകക്കുന്നില്‍ നടക്കുന്ന മീഡിയ നേച്ചര്‍ പ്രദര്‍ശനമായ കനകോത്സവവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈ സ്‌ഫോടനക്കേസില്‍ സുപ്രീം കോടതിയിലെ വിചാരണ തത്സമയം പുറത്തു ചെന്ന് റിപ്പോര്‍ട്ട് ചെയ്ത യുവതിയായ മാധ്യമപ്രവര്‍ത്തകയെ തനിക്ക് ശാസിക്കേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊണ്ടു വരുന്ന ആഹാരം സൂക്ഷിക്കാനുള്ള സ്ഥലം പോലും ഉണ്ടായിരുന്നില്ല. ചെറിയ മാധ്യമങ്ങള്‍ക്ക് ഉള്ളില്‍ പ്രവേശനവും നിഷേധിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ ഇവ മാറ്റാനും അടഞ്ഞു കിടന്ന മുറി മാധ്യമപ്രവര്‍ക്കകര്‍ക്ക് ഉപയോഗിക്കാന്‍ തുറന്നു കൊടുക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS