യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം – പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

119

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്നും യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം, പി.എസ്.സി നിയമനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും . പി.എസ്.സി റാങ്ക് ലിസ്റ്റ് സംബന്ധിച്ച്‌ അഴിമതിയും സ്വജനപക്ഷപാതവും അടക്കമുള്ള വിഷയങ്ങളുണ്ട് എന്നും ഗവര്‍ണര്‍ എന്ന നിലയില്‍ മാത്രമല്ല, ചാന്‍സലര്‍ എന്നുള്ള നിലയിലും പി.എസ്.സിയുടെ നിയമനാധികാരി എന്ന നിലയിലും ഗവര്‍ണര്‍ ഈ കാര്യത്തില്‍ ഇടപെടണം.

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണറെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിവേഴ്‌സിറ്റിയുടെയും പി.എസ്.സിയുടെയും വിശ്വാസ്യത നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. പി.എസ്.സി അതിന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നില്ല. സിന്‍ഡിക്കേറ്റ് ഉപസമിതി കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനുമുള്ള മാര്‍ഗമാണ്. സിപിഐയുടെ അംഗങ്ങളെപ്പോലും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന് ഒരു നടപടിയും സ്വീകരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഉന്നത വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞ് കിടക്കുകയാണ്. മുഖ്യമന്ത്രിയുടെയോ ഉന്നതവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെയോ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ കാര്യങ്ങളെല്ലാം ഗവര്‍ണറോട് സംസാരിച്ചു. ഈ വിഷയങ്ങള്‍ ഗൗരവമായി കാണുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ചെന്നിത്തല വ്യക്തമാക്കി.

NO COMMENTS