കേരളത്തിലെ ഗവ. ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേയ്ക്കുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അന്തിമ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു          

22
Published sign on a wooden table in a room

കേരളത്തിലെ ഗവ. ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേയ്ക്കും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ സർക്കാർ സീറ്റുകളിലേയ്ക്കുമുളള ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. കോഴ്‌സ് പ്രവേശനത്തിനുളള രണ്ടാം ഘട്ട കേന്ദ്രീകൃത അന്തിമ അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അവരവരുടെ അലോട്ട്‌മെന്റ് മെമ്മോയും പ്രോസ്‌പെക്ടസ് ക്ലോസ് 19 -ൽ പറയുന്ന അസൽ രേഖകളും സഹിതം ഒക്ടോബർ 30 വൈകിട്ട് 3 മണിക്കുള്ളിൽ ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതാണ്.

വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 04712525300.

NO COMMENTS

LEAVE A REPLY