ഗവ. യോഗ പ്രകൃതി ചികിത്സ പരിശീലന സ്ഥലത്ത് പാർക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കിടപ്പ് രോഗികൾ .

23

തിരുവനന്തപുരം : വർക്കല നഗരസഭ പരിധിയിലെ പാപനാശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ ഭൂമി പ്രകൃതി ചികിത്സ ആശുപത്രിയുടെ യോഗ പരിശീലന സ്ഥലത്ത് (ഹെലിപ്പാഡ്) കേരള മുൻസിപ്പാ ലിറ്റി നിയമ പ്രകാരം പാർക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കിടപ്പ് രോഗികൾ .

കഴിഞ്ഞ 20 വർഷക്കാലമായി ഈ സ്ഥലം ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് യോഗ പരിശീലനം, സൂര്യ നമസ്കാരം മറ്റുളള ചികിത്സാ ക്രമങ്ങൾക്കും ഉപയോഗിച്ചു വരുകയാണ്. വളരെ കുറഞ്ഞ ചിലവിൽ രോഗികൾ ക്ക് ആശ്വാസകരമായ ചികിത്സാരീതികളാണ് ഇവിടെയുള്ളത്. അതുകൊണ്ട് തന്നെ ഇവിടെ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സർക്കാർ ഉത്തരവിൽ മേൽ നിശ്ചിത ഫീസ് ഈടാക്കുന്നത് ഗവ. യോഗ പ്രകൃതി ചികിത്സാ ആശുപത്രിയാണ്. ഈ ചെറിയ വരുമാനം ആശുപത്രിയുടെ വികസനപരമായ കാര്യങ്ങൾക്കായാണ് ഉപയോഗിച്ചു വരുന്നത്. അതിനാലാണ് വർക്കല നഗരസഭ ഹെലിപാഡിൽ പാർക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള തീരുമാനം പുനഃപരി ശോധിക്കേണ്ടതാണെന്ന് കിടപ്പു രോഗികൾ ആവശ്യപ്പെടുന്നത് .

യോഗ പരിശീലന സ്ഥലം (ഹെലിപ്പാഡ്) നിലവിൽ പൂർണ്ണമായും യോഗ പ്രകൃതി ചികിത്സ ആശുപത്രിയുടെ അധീനതയിലുള്ള സ്ഥലമാണെന്നും . ഈ സ്ഥാപന ത്തിന്റെ പ്രവർത്തനങ്ങൾ സർക്കാരിന്റെ നേരിട്ടുളള നിയന്ത്ര ണത്തിലാണെന്നും . ഈ സ്ഥാപനവും ഇതിന്റെ ഉടമസ്ഥതയിലുളള ഹെലിപാഡും നാളിതുവരെയായി നഗരസഭയ്ക്ക് വിട്ട് കൊടുത്തിട്ടില്ലയെന്നും ഈ സ്ഥാപനത്തിലും ഇതിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലും വർക്കല നഗരസഭയ്ക്ക് യാതൊരു വിധത്തിലുമുള്ള അവകാശവും ഇല്ലെന്നുമാണ് ആശുപത്രിയിൽ നിരന്തരമെത്തുന്ന രോഗികൾ അവകാശപ്പെടുന്നത് .

വർക്കല നഗരസഭ ഹെലിപാഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായാണ് അറിയുന്നതെന്നും കേരള സർക്കാരിന്റെ അനുമതിയില്ലാതെ സർക്കാർ വക ഭൂമി നഗരസഭയുടെ വരുമാന മാർഗ്ഗത്തിനായി ഉപയോഗിക്കുന്നത് ശരിയല്ലെന്നുമാണ് കിടപ്പുരോഗികൾ വ്യക്തമാക്കുന്നത്. നിലവിൽ പാർക്കിംഗ് ഫീസ് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്.

NO COMMENTS