ഇടുക്കി : വൈദ്യുത വിതരണ രംഗത്ത് ഈ സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. ഇടുക്കി ജില്ലാ വൈദ്യുതി അദാലത്ത്കട്ടപ്പന ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. സമ്പൂര്‍ണ്ണ വൈദ്യുതീകരണം എന്ന പ്രഖ്യാപിത ലക്ഷ്യം യാഥാര്‍ത്ഥ്യമായി.
ലോഡ് ഷെഡിംഗ് ഇതുവരെ ഉണ്ടായിട്ടില്ല. ഇത്തരത്തില്‍ നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. പരമാവധി പരാതിയില്ലാതെ ജനങ്ങള്‍ക്ക് സേവനം നല്കിയുള്ള വൈദ്യുതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ന്നും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ യോഗത്തിന് അധ്യക്ഷത വഹിച്ചു.
നഗരസഭാചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കൗണ്‍സിലര്‍ മനോജ് എം.തോമസ്, കെ എസ് ഇ ബി ഡിസ്ട്രിബ്യൂഷന്‍ & ഐ.റ്റി ഡയറക്ടര്‍ പി.കുമാരന്‍ തുടങ്ങിയവര്‍സംസാരിച്ചു. കെ. എസ്. ഇ. ബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള സ്വാഗതവുംമദ്ധ്യമേഖല ചീഫ് എഞ്ചിനീയര്‍ ജയിംസ് എം. ഡേവിഡ് നന്ദിയും പറഞ്ഞു.