സാമൂഹ്യ പ്രതിബദ്ധതയും വ്യക്തിത്വവുമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽ നാഷണൽ കോളേജ് മികച്ച നിലവാരം ; മന്ത്രി ജി ആർ അനിൽ

130

തിരുവനന്തപുരം: സാമൂഹ്യ പ്രതിബദ്ധതയും വ്യക്തിത്വവുമുള്ള വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കുന്നതിൽ തിരുവനന്തപുരം നാഷണൽ കോളേജ് മികച്ച നിലവാരം പുലർത്തുന്നുവെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ.

നാഷണൽ കോളേജിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ തുടർച്ചയായി മെരിറ്റോ നാഷണൽ എന്ന പേരിൽ നടന്നുവരുന്ന സംരംഭത്തിന്റെ ഭാഗമായുള്ള ‘Insightó National-2021’ എന്ന തൊഴിൽ/പഠന മേഖലയിലെ സാദ്ധ്യതയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ഉൾക്കാഴ്ച നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ജി എസ് ടി സ്പെഷ്യൽ കമ്മീഷണറും റീ ബിൽഡ് കേരള ഡെപ്യൂട്ടി CEO യുമായ ശ്രീ മുഹമ്മദ് Y സഫിറുള്ള IAS അദ്ധ്യക്ഷ പ്രസംഗവും
Insightó National-2021 പരിചയപ്പെടുത്തലും നടത്തി. സാങ്കേതികമികവും, പുതിയ ദർശനവും, മാനസികവും ശാരീരികവുമായ അച്ചടക്കവും കുട്ടികളിൽ രൂപപ്പെടുത്തുന്നതിന് ഇൻസൈറ്റൊ നാഷണൽ സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോളേജിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അവരുടെ താല്പര്യമുള്ള തൊഴിൽ പഠന/മേഖല ഉൾക്കാഴ്ചയോടെ തിരഞ്ഞെടുക്കുന്നതിനായി രൂപംകൊടുത്ത പുതിയ സംരംഭമാണ് ‘Insightó National-2021’.

വിദ്യാർഥികളുടെ താല്പര്യത്തിൻ്റെ അടിസ്ഥാനത്തിൽ 50 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ചു നൂതന പ്രവണതകളെയും സാധ്യതകളെയും കുറിച്ച് ഉൾക്കാഴ്ച നൽകാനും അതിലൂടെ അവരുടെ ഭാവി കരുപ്പിടിപ്പിക്കാനുതകുന്ന തരത്തിൽ വിദഗ്ധരുമായി നേരിട്ട് സംവദിക്കാനുമുള്ള അവസരമാണ് ഇതിലൂടെ നൽകുന്നത്. ‘Insightó National-2021’ ഉദ്ഘാടനത്തോടൊപ്പം പാലിയേറ്റീവ് കെയർ യൂണിറ്റിൻ്റെ ഉദ്ഘാടനം കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ എസ്. സലിമും പരിസ്ഥിതി ക്ലബിന്റെ ഉദ്ഘാടനം തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ശ്രീ. വി. എസ്. സുലോചനനും നിർവഹിച്ചു.

മനാറുൽ ഹുദാ ട്രസ്റ്റ് ഡയറക്ടർ (അഡ്മിനിസ്ട്രേറ്റീവ്) ശ്രീ. മുഹമ്മദ് ഇക്ബാൽ. ഐ.പി.എസ് (റിട്ട), IQAC കോഡിനേറ്റർ ശ്രീ. ഷബീർ അഹമ്മദ്. അക്കാഡമിക് കോഡിനേറ്റർ ശ്രീമതി. ഫാജിസ ബിവി എസ് എന്നിവർ പ്രോഗ്രാമിന് ആശംസകൾ അർപ്പിച്ചു.

യോഗത്തിൽ പ്രിൻസിപ്പൽ ഡോ.എസ്. എ. ഷാജഹാൻ സ്വാഗതം പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ശ്രീ. ജസ്റ്റിൻ ഡാനിയേൽ കൃതജ്ഞത രേഖപ്പെടുത്തി. NSS വോളണ്ടിയർ പ്രാർത്ഥനാഗാനം ആലപിച്ചു

NO COMMENTS