ജി കെ എസ് എഫ് ക്രാഫ്റ്റ് അവാര്‍ഡും മെഗാ സമ്മാന വിതരണവും

333

ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ സീസണ്‍ 9-ന്‍റെ മേഘ സമ്മാനങ്ങള്‍ വിനോദ സഞ്ചാര വകുപ്പ് മന്ത്രി ശ്രീ. മോയ്തീന്‍ വിജയികള്‍ക്ക് നല്കുമെന്ന് വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ ശ്രീ. യു. വി.ജോസ് അറിയിച്ചു.ഇന്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം മസ്കോട്ട് ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങിലാണ് സമ്മാന വിതരണം.ശ്രീ. മുരളീധരന്‍ എം. എല്‍. എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ അഡ്വ. ശ്രീ. വി.കെ. പ്രശാന്ത് ക്രാഫ്റ്റ് അവാര്‍ഡ്‌ വിതരണം ചെയ്യും.2015 ഡിസംബര്‍ 1 മുതല്‍ 2016 ജനുവരി 31 വരെ 2 മാസക്കാലം നീണ്ടുനിന്ന വ്യാപാരമേളയില്‍ ചിലവഴിക്കപെട്ട 78,24,000/ ലക്ഷം കൂപ്പണുകള്‍ ഉള്‍പ്പെടുത്തി 2016 ഫെബ്രുവരി 24 ന് നടന്ന നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.

ഒന്നാം സമ്മാനം 1 കിലോ സ്വര്‍ണ്ണവും ഒരു മാരുതി സെലീരിയോ കാറും (ഒരാള്‍ക്ക്),രണ്ടാം സമ്മാനം അര കിലോ സ്വര്‍ണം (ഒരാള്‍ക്ക്),മൂന്നാം സമ്മാനം കാല്‍ കിലോ സ്വര്‍ണം 2 പേര്‍ക്ക്,നാലാം സമ്മാനം 50000/ രൂപ വീതം 56 പേര്‍ക്ക് എന്നിവയാണ് വിജയികള്‍ക്ക് നല്‍കുന്നത്. ജി കെ എസ് എഫ് ന്‍റെ പ്രഥമ സംരംഭമായ ഗ്രാന്‍ഡ്‌ കേരള
ടൂറിസം ക്രാഫ്റ്റ് അവാര്‍ഡ്‌ ചടങ്ങില്‍ വിതരണം ചെയ്യും.ജില്ല അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും അവാര്‍ഡുകള്‍ നല്‍കുന്നുണ്ട്.

സീസണ്‍ 9-ല്‍ നടപ്പാക്കിയ “അവര്‍ക്കായി നമുക്കു വാങ്ങാം” പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ നടത്തിയ വിധ്യലയങ്ങള്‍ക്കുള്ള സമ്മാനവും,സര്‍ട്ടിഫിക്കറ്റുകളും ചടങ്ങിനോടനുബന്ദിച്ചു വിതരണം ചെയ്യും അഗതിമന്ദിരങ്ങള്‍ക്കും,സന്ദ്വാന കേന്ദ്രങ്ങളിലെ അന്തേവാസികല്‍ക്കയി ശേകരിച്ച വസ്ത്രങ്ങള്‍ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ ചടങ്ങില്‍ സ്വീകരിക്കും.

സീസണ്‍ 9-ല്‍ ഒന്നരക്കോടി രൂപക്കുള്ള മെഗാ സമ്മാനങ്ങളുമായി കോടിയോളം രൂപ മൂല്യമുള്ള സമ്മാനങ്ങള്‍ ജനങ്ങള്‍ക്ക്‌ നല്‍കിയതായി ജി കെ എസ് എഫ് ഡയറക്ടര്‍ ശ്രീ. യു. വി.ജോസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY